കോട്ടക്കല്‍: പുത്തൻ ആശയങ്ങളും കുട്ടി ശാസ്ത്രജ്ഞരുടെ വലിയ കണ്ടുപിടിത്തങ്ങളുമായി റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ ഒന്നാംദിനം സമാപിച്ചപ്പോള്‍ 256 പോയിന്റുമായി വേങ്ങര സബ്ജില്ല ഒന്നാം സ്ഥാനത്ത്.
239 പോയിന്റുമായി മഞ്ചേരി സബ് ജില്ലയാണ് രണ്ടാംസ്ഥാനത്ത്. 226 പോയിന്റുമായി കൊണ്ടോട്ടി സബ്ജില്ല മൂന്നാം സ്ഥാനത്തുണ്ട്. മങ്കട, നിലമ്പൂർ സബ്ജില്ലകള്‍ യഥാക്രമം 216, 215 പോയിന്റുകള്‍ നേടി നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്.
എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി 90 പോയിന്റുമായി സ്കൂളുകളില്‍ മുന്നിലാണ്. ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി, എ.എസ്.എം.എച്ച്.എസ് വെളിയഞ്ചേരി സ്കൂളുകള്‍ 84 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്. സി.എച്ച്.എസ്.എസ് അടക്കാക്കുണ്ട് 82 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. പി.പി.ടി.എം. വൈ.എച്ച്.എസ്.എസ് ചേരുർ 80 പോയിന്റുമായി നാലാം സ്ഥാനത്താണ്.
