•യു.എ.ഇ.യില്‍ നിന്ന് രണ്ട് കമ്ബനികള്‍
ദുബായ്: ആഗോള റീട്ടെയില്‍ മേഖലയിലെ മുന്‍നിര കമ്ബനികളുടെ പട്ടികയില്‍ ലുലു ഗ്രൂപ്പും. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പ്രസിദ്ധീകരിക്കുന്നതാണ് ഈ പട്ടിക.
യു.എ.ഇ. റീട്ടെയില്‍ മേഖലയില്‍ നിന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റും മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ ക്യാരിഫോറുമാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. അമേരിക്കന്‍ കമ്ബനിയായ വാള്‍മാര്‍ട്ടാണ് പട്ടികയില്‍ മുന്‍നിരയില്‍. കോസ്റ്റ്കോ ഹോള്‍ സെയില്‍ കോര്‍പ്പറേഷന്‍, ആമസോണ്‍, ദ ക്രോഗര്‍ കമ്ബനി എന്നീ അമേരിക്കന്‍ കമ്ബനികളും
ജര്‍മ്മന്‍ കമ്ബനിയായ ഷ്വാര്‍സ് ഗ്രൂപ്പും തൊട്ടുപിന്നിലുണ്ട്. പ്രമുഖ സ്വീഡിഷ് ഫര്‍ണ്ണിച്ചര്‍ കമ്ബനിയായ ഐക്കിയ, ഇന്ത്യയിലെ റിലയന്‍സ് റീട്ടെയില്‍ എന്നിവരും പട്ടികയിള്‍പ്പെടുന്നു.
ആഗോള റീട്ടെയില്‍ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച മലയാളി ഉടമസ്ഥതയിലുള്ള ഏക സ്ഥാപനവും ലുലുവാണ്. 191 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്.
ആഗോള വാണിജ്യ മേഖലകളെ കൊവിഡ് മന്ദഗതിയിലാക്കുമ്ബോഴും
അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് വിവിധ രാജ്യങ്ങളിലായി കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കാനുള്ള നീക്കങ്ങളിലാണ്.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ അബുദാബി, ഈജിപ്തിലെ കയ്റോ, ഇന്തോനേഷ്യയില്‍ ജക്കാര്‍ത്ത എന്നിവിടങ്ങളില്‍ മൂന്ന് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ലുലു ഗ്രൂപ്പ് തുറന്നു.
യു.എ.ഇ.യില്‍ മാത്രം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 8 മുതല്‍ 12 വരെ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. മറ്റ് ജി.സി.സി. രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ
എന്നിവിടങ്ങളിലും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങും. കൊവിഡ് വ്യാപനം വെല്ലുവിളിയായിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം വിപുലീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂസഫലി പറഞ്ഞു.
തൃശൂര്‍, കോട്ടയം, കാസര്‍കോട്, പെരിന്തല്‍മണ്ണ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലുംഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും യൂസഫലി അറിയിച്ചു.

