Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആനപ്പാറയില്‍ സ്വന്തം കെട്ടിടങ്ങളുള്ളപ്പോഴും സര്‍ക്കാര്‍ ഓഫീസുകള്‍ വാടക കെട്ടിടങ്ങളില്‍

ആനപ്പാറയില്‍ സ്വന്തം കെട്ടിടങ്ങളുള്ളപ്പോഴും സര്‍ക്കാര്‍ ഓഫീസുകള്‍ വാടക കെട്ടിടങ്ങളില്‍

വെള്ളറട: സർക്കാർ ഭൂമിയില്‍ കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ സർക്കാർ ഓഫീസുകള്‍ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.

വെള്ളറട ഗ്രാമപഞ്ചായത്തിലെ ആനപ്പാറയില്‍ സർക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കായി പണികഴിപ്പിച്ച കെട്ടിടങ്ങളും വിവിധ വകുപ്പുകളുടെ സ്ഥലവും ഉപയോഗശൂന്യമായി കിടക്കുമ്പോള്‍ ലക്ഷകണക്കിന് രൂപയാണ് സർക്കാർ ഓഫീസുകളുടെ കെട്ടിട വാടകയായി വർഷവും ഖജനാവില്‍ നിന്നും നല്‍കുന്നത്.

വെള്ളറടയില്‍ ഒരു ഓഫീസ് കോംപ്ലക്സ് പണികഴിപ്പിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനവും നിലവിലുണ്ട്. ആനപ്പാറയില്‍ സ്ഥലം ആവശ്യത്തിലേറെയുള്ളപ്പോള്‍ ഇവിടെ ഒരു ഓഫീസ് കോംപ്ലക്സ് പണികഴിപ്പിച്ചാല്‍ സബ് ട്രഷറിയും ഫയർ സ്റ്റേഷനും രജിസ്റ്റാർ ഓഫീസും പോസ്റ്റ് ഓഫീസും പ്രവർത്തിപ്പാക്കാനാകും. ആനപ്പാറയില്‍ ഉണ്ടായിരുന്ന ചന്ത സ്ഥലം നല്‍കാൻ സർക്കാർ ഡിപ്പാർട്ട്മെന്റുകള്‍ തയ്യാറാകാത്തതുകാരണം ഇപ്പോള്‍ കാരമൂട്ടിലെ റോഡുവക്കിലാണ് പ്രവർത്തിക്കുന്നത്. ഇതിനും പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആനപ്പാറ, ചുരുളി , മണലി, പനയാട്, തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ഒപ്പിട്ട നിവേദനം ബന്ധപ്പെട്ട അധികൃതർക്ക് നല്‍കി. 500 ഓളം നാട്ടുകാരാണ് നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളുടെ സ്ക്കെച്ചും പ്ലാനും ഉള്‍പ്പെടെയാണ് നിവേദനം നല്‍കിയിട്ടുള്ളത്.

സ്ഥലവും കെട്ടിടവും അനാഥമാകുന്നു

വനംവകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സ്ഥലവും കെട്ടിടവുമാണ് വെറുതെ കിടക്കുന്നത്. ഈ സ്ഥലങ്ങള്‍ ഗ്രാമവികസന വകുപ്പ് ഏറ്റെടുത്ത് പഞ്ചായത്തിലെ സർക്കാർ ഓഫീസുകള്‍ക്ക് ആവശ്യമായ കെട്ടിടങ്ങള്‍ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫയ‌ർ സ്റ്റേഷൻ അനിവാര്യം
വെള്ളറടയില്‍ അഗ്നിബാധയുണ്ടായാല്‍ ഇരുപതും പതിനഞ്ചും കിലോമീറ്റർ അപ്പുറമുള്ള നെയ്യാർഡാമിലെയോ,കാട്ടാക്കടയിലോ, പാറശാലയിലോ, നെയ്യാറ്റിൻകരയില്‍ നിന്നോ ഫയർ ഫോഴ്സ് എത്തേണ്ട അവസ്ഥയാണ്. അടിയന്തരമായി ഫയർ സ്റ്റേഷൻ ആനപ്പാറയില്‍ സ്ഥാപിക്കാൻ നടപടി വേണമെന്നും വെള്ളറടയിലെ ഹോമിയോ ആശുപത്രക്ക് ഒരു കെട്ടിടം നിർമ്മിച്ചു നല്‍കണമെന്നും വനം വകുപ്പും ആഭ്യന്തര വകുപ്പും സ്ഥലം നല്‍കാത്തതിനെ തുടർന്ന് റോഡു വക്കില്‍ പ്രവർത്തിക്കുന്ന ചന്ത സൗകര്യ പ്രധമായ സ്ഥലത്ത് പ്രവർത്തിക്കാൻ നടപടിവേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ആനപ്പാറയില്‍ സർക്കാർ വക സ്ഥലങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്നതില്‍ ഓഫീസുകള്‍ സ്ഥാപിച്ചാല്‍ സർക്കാർ ഖജനാവില്‍നിന്നും വാടകയിനത്തില്‍ ലക്ഷകണക്കിനുരൂപ ചെലവഴിക്കേണ്ടിവരില്ല

കൂതാളി ഷാജി, കേരള കോണ്‍ഗ്രസ്(എം),പാറശാല നിയോജകമണ്ഡലം പ്രസിഡന്റ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi