Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആനയെ മായ്ച്ച്‌ ബ്ളാസ്റ്റേഴ്സിന്റെ പ്രതിഷേധം

ആനയെ മായ്ച്ച്‌ ബ്ളാസ്റ്റേഴ്സിന്റെ പ്രതിഷേധം

പാലക്കാട്ട് ഗര്‍ഭിണിയായ ആന പൈനാപ്പിളില്‍ ഒളിപ്പിച്ചു വച്ചിരുന്ന പന്നിപ്പടക്കം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ചെരിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച്‌ കേരള ബ്ളാസ്റ്റേഴ്സ് അവരുടെ ലോഗോയിലെ ആനയെ മായ്ച്ചുകളഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം.

കൊച്ചി വിടുമോ ബ്ളാസ്റ്റേഴ്സ്

കേരള ബ്ളാസ്റ്റേഴ്സ് തങ്ങളുടെ ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുമെന്ന് സൂചന. കഴിഞ്ഞ സീസണില്‍ ജി.സി.ഡി.എയുമായി ബ്ളാസ്റ്റേഴ്സ് മാനേജ്മെന്റ് സാമ്ബത്തിക കാര്യങ്ങളില്‍ ഉടക്കിലായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ അടുത്ത സീസണുകളില്‍ ഹോം മാച്ചുകള്‍ നടത്താനാണ് ബ്ളാസ്റ്റേഴ്സ് നീക്കം.

ഇതു സംബന്ധിച്ച്‌ കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടന്നതായി അറിയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi