കൊച്ചി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മത്സ്യമേഖലയെ ശക്തിപ്പെടുത്താൻ കൊച്ചിയിലെ സെൻട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) പിന്തുണ നല്‍കും.
സാങ്കേതിക സഹകരണത്തിനായി രണ്ട് ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. ആൻഡമാനിലെ രണ്ട് മത്സ്യോത്പന്നങ്ങള്‍ക്ക് ഭൗമസൂചികാ പദവി (ജി.ഐ ടാഗിംഗ്) ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സഹായം നല്‍കുന്നതാണ് ആദ്യ കരാർ. മത്സ്യബന്ധന ബോട്ടുകളുടെ രൂപകല്പനയ്‌ക്കാണ് രണ്ടാം കരാർ. 30 ബോട്ടുകളുടെ രൂപകല്പന സിഫ്റ്റ് തയ്യാറാക്കും. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാനും ആൻഡമാൻ നിക്കോബാറിലെ ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ നെസ്നാസ് ഇ.എയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്.

