Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആരതിയ്ക്ക് 520 സര്‍ട്ടിഫിക്കറ്റ്: ജ്യോതിസിന് ഏഷ്യന്‍ റെക്കാഡ്

ആരതിയ്ക്ക് 520 സര്‍ട്ടിഫിക്കറ്റ്: ജ്യോതിസിന് ഏഷ്യന്‍ റെക്കാഡ്

ആലുവ: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കോഴ്‌സിറയില്‍ വീണ്ടും റെക്കാര്‍ഡ് സൃഷ്ടിച്ച്‌ മാറംപള്ളി എം.ഇ.എസ് കോളേജ്. രണ്ടാം വര്‍ഷ എം.കോം വിദ്യാര്‍ത്ഥിനി ജ്യോതിസ് മേരി ജോര്‍ജ് മത്തായി കോഴ്‌സിറയില്‍ മൂന്ന് മാസത്തിനുള്ളില്‍ പ്രമുഖ സര്‍വകലാശാലകളില്‍ നിന്നും വിവിധ കോഴ്‌സുകളിലായി 510 സര്‍ട്ടിഫിക്കറ്റുകള്‍ നേടി ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിച്ചു.

കോളേജിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ കോഴ്‌സിറ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠിക്കുന്നതിന് സൗകര്യമൊരുക്കിയിരുന്നു. 90 ദിവസത്തിനുള്ളിലാണ് ജ്യോതിസ് 510 സര്‍ട്ടിഫിക്കറ്റുകള്‍ നേടിയത്. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം അംഗീകരിച്ച്‌ ഏഷ്യന്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും നല്‍കി.

ചുണങ്ങംവേലി പൊക്കത്ത് വീട്ടില്‍ ഐസെന്റെയും ഗ്രേസിയുടെയും മകളാണ് ജ്യോതിസ്.

രണ്ടാഴ്ച മുമ്ബ് ഇതേ കോളേജിലെ ആരതി രഘുനാഥിന്റെ ലോക റെക്കോര്‍ഡ് നേട്ടത്തിന് പുറകെയാണ് ജ്യോതിസിന്റെ നേട്ടം.

ആരതി മൂന്ന് മാസം കൊണ്ട് 350 സര്‍ട്ടിഫിക്കറ്റുകള്‍ നേടിയതായി യൂണിവേഴ്സല്‍ റക്കാര്‍ഡ്സ് ഫോറത്തിന്റെ അംഗീകാരം ലഭിച്ചു. മുഴുവന്‍ കോഴ്സുകളുടെ കൂടി എണ്ണം ഉള്‍പ്പെടുത്തിയതോടെ ആതിര നേടിയ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം 520 ആയി ഉയര്‍ന്നു. പുതിയ സര്‍ട്ടിഫിക്കറ്റും കഴിഞ്ഞ ദിവസം ആതിരക്ക് ലഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi