ന്യൂഡല്‍ഹി : ലഡാക്കിലെ ഇന്ത്യാ-ചൈനാ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ലഡാക്കിലുളളവര്‍ പറയുന്നു "ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തെന്ന്. എന്നാല്‍ പ്രധാനമന്ത്രി പറയുന്നു നമ്മുടെ ഭൂമി ആരും പിടിച്ചെടുത്തില്ലെന്ന് . തീര്‍ച്ചയായും ആരോ ഒരാള്‍ കളളം പറയുകയാണ് " - ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ട്വീറ്റിനൊപ്പം ലഡാക്ക് സംസാരിക്കുന്ന എന്ന പേരിലുളള ഒരു വീഡിയോയും നല്‍കിയിട്ടുണ്ട്. ലഡാക്ക് പറയുന്നു നമ്മുടെ ഭൂമി പിടിച്ചെടുത്തു. ഇരുപത് ഇന്ത്യന്‍ പട്ടാളക്കാര്‍ വീരമൃത്യുവരിച്ചു എന്ന്.

