Wednesday, 21 Oct, 2.20 am കേരളകൗമുദി

പ്രാദേശികം
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സുരക്ഷാ കിറ്റുകള്‍ നല്‍കി

തൃപ്രയാര്‍: കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മണപ്പുറം ഫിനാന്‍സും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്‌ട് 318 ഡിയും ചേര്‍ന്ന് സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തു. വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പി.പി.ഇ കിറ്റ്, എന്‍ 95 മാസ്‌ക്, ഹാന്‍ഡ് സാനിറ്റൈസര്‍, സാനിറ്റൈസര്‍ പെഡല്‍ സ്റ്റാന്‍ഡ് എന്നിവയാണ് കിറ്റുകളില്‍ അടങ്ങിയിരിക്കുന്നത്.

ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്‌ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ കിറ്റുകള്‍ ആശുപത്രി സൂപ്രണ്ട് ഡോ. റെജീനയ്ക്കു കൈമാറി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദേവദാസ്, മണപ്പുറം ഫിനാന്‍സ് ജനറല്‍ മാനേജര്‍ സനോജ് ഹെര്‍ബെര്‍ട്, ലയണ്‍സ് ഡിസ്ട്രിക്‌ട് കോ-ഓര്‍ഡിനേറ്റര്‍ കെ.എം. അഷറഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top