തൊടുപുഴ: സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും മെഡിസെപ്പ് പദ്ധതി പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഡി.ബിനില്‍ പറഞ്ഞു.മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, ക്യാഷ് ലൈസ് ചികിത്സ ഉറപ്പാക്കുക, സോഫ്റ്റ് വെയറിലെ അപാകതകള്‍ പരിഹരിക്കുക, ഡിസ്ചാർജിനൊപ്പം ക്ലെയിം അനുവദിക്കുക, ക്ലെയിം വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുക, മെഡിസെപ്പ് സംസ്ഥാന ഇൻഷുറൻസ് വകുപ്പിനെ ഏല്‍പ്പിക്കുക, പരാതി പരിഹാര സെല്ലുകളില്‍ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് ഉപയോഗിച്ച് ചികിത്സാ ചെലവുകള്‍ സർക്കാർ നിയന്ത്രിക്കുക,ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് പൂർണ്ണമായും നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തി ജില്ലാ കളക്‌ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വി.കെ.ജിൻസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.ബിജുമോൻ, ആൻസ് ജോണ്‍, സുഭാഷ് ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. ധർണയ്ക്ക് മുന്നോടിയായി കളക്‌ട്രേറ്റിന് മുന്നില്‍ നടന്ന പ്രകടനത്തിന് സി.ജി അജീഷ, എൻ.കെ സജൻ , മുഹമ്മദ് നിസാർ, കെ.എ രതീഷ് ,അനൂപ്. റ്റി.എസ് എന്നിവർ നേത്യത്വം നല്‍കി.

