Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആരോഗ്യമുള്ള ഇന്ത്യയെ സൃഷ്ടിക്കാം,​ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ട് പ്ര‌ധാനമന്ത്രി

ആരോഗ്യമുള്ള ഇന്ത്യയെ സൃഷ്ടിക്കാം,​ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ട് പ്ര‌ധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വെെറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രധാനമന്ത്രി പ്രത്യേക ഫണ്ട് രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം അദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പങ്കുവച്ചിട്ടുണ്ട്.

പ്രതിരോധ നടപടികളുടെ ഭാഗമായി നേരത്തേ കേന്ദ്ര സര്‍ക്കാര്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ആശുപത്രി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ്.

അതേസമയം,​ ഒറ്റ ദിവസം കൊണ്ട് 149 പേര്‍ക്കാണ് രാജ്യത്ത് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 873 ആയി. നിലവിലെ സാഹചര്യമനുസരിച്ച്‌ കൊറോണയ്ക്ക് മരുന്ന് കണ്ടു പിടിക്കാന്‍ ഒരു വര്‍ഷമെങ്കിലും ആകുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi