Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ആത്മഹത്യ ഭീഷണിയുമായി യുവാവ് മൂന്നുനില കെട്ടിടത്തിന് മുകളില്‍ :അനുനയിപ്പിച്ച്‌ താഴെയിറക്കി

കരിങ്കുന്നം: മൂന്നുനില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ പത്തൊന്‍പത്കാരനെ അനുനയിപ്പിച്ച്‌ താഴെയിറക്കി. ഇന്നലെ വൈകിട്ടുണ്ടായ സംഭവം നാട്ടുകാരെയും ഉദ്യോഗസ്ഥരെയും ഏറെ നേരം ആശങ്കയിലാക്കി.
യുവാവിന്റെ പ്രണയവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ യുവാവ് പ്രണയിച്ചിരുന്ന പെണ്‍കുട്ടിക്ക് 17 വയസ് മാത്രമേ പ്രായമുള്ളു എന്നതിനാല്‍ പിന്നീട് വിവാഹം അടക്കമുള്ള കാര്യങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് യുവാവിനെ പൊലീസ് പറഞ്ഞയച്ചു. എന്നാല്‍ ഇപ്പോള്‍ തന്നെ പെണ്‍കുട്ടിയെ കാണമെന്ന് പറഞ്ഞാണ് ഇവിടെ നിന്ന് ഇറങ്ങിയ യുവാവ് സ്‌റ്റേഷന്റെ എതിര്‍ വശത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ കയറിയത്.

ഏരെ നേരത്തെ ശ്രമത്തിനൊടുവില്‍ കരിങ്കുന്നം പൊലീസും നാട്ടുകാരും ചേര്‍ന്ന് അനുനയിപ്പിച്ചാണ് താഴെയിറക്കിയത്. തൊടുപുഴയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi