മലപ്പുറം: അദ്ധ്യാപക,വിദ്യാർത്ഥി അനുപാതം പുന:ക്രമീകരിച്ച് മുഴുവൻ സ്കൂള്‍ വിദ്യാർത്ഥികള്‍ക്കും കലാ,പ്രവൃത്തി പരിചയ വിഷയങ്ങള്‍ പഠിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കണമെന്ന് പ്രൈവറ്റ് സ്കൂള്‍ സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മലപ്പുറം സ്കൗട്ട് ഹാളില്‍ ചേർന്ന സമ്മേളനം പി.എസ്.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീർ ചിത്രകൂടം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ.ലോഹിതാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. യൂനസ് മുസ്ല്യാരകത്ത് മുഖ്യ പ്രഭാഷണം നടത്തി.
സർവീസില്‍ നിന്ന് വിരമിക്കുന്ന ബഷീർ ചിത്രകൂടം, കെ.ലോഹിതാക്ഷൻ,എൻ.എം.ശ്രീലത,കെ.ടി.ദീപ,വി .ബീന എന്നിവരെ ആദരിച്ചു. യാത്രയയപ്പ് സമ്മേളനം മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സഞ്ജയ്കുമാർ അദ്ധ്യക്ഷത വഹിച്ചു.

