Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അദ്ധ്യാപകര്‍ക്ക് സാഹിത്യ മത്സരം

അദ്ധ്യാപകര്‍ക്ക് സാഹിത്യ മത്സരം

പാലക്കാട്: കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ മുഖപത്രമായ ഗുരുചൈതന്യം പൊതുവിദ്യാഭ്യാസ മേഖലയിലെ ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള അദ്ധ്യാപകര്‍ക്കായി സംസ്ഥാനതല സാഹിത്യ മത്സരം നടത്തുന്നു. കഥാ രചന, കവിതാ രചന, ലേഖനം, ഓര്‍മക്കുറിപ്പ് എന്നീ ഇനങ്ങളിലാണ് മത്സരം. സൃഷ്ടികള്‍ 12 പോയന്റില്‍ ടൈപ്പ് ചെയ്ത് മൂന്ന് പേജില്‍ കവിയാതെ എംപ്ലോയ്‌മെന്റ് ഐ.ഡി കാര്‍ഡിന്റെയോ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രത്തിന്റെയോ പകര്‍പ്പ് സഹിതം ആഗസ്റ്റ് 20നകം guruthoolika@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9447461030 എന്ന വാട്ട്സ് ആപ്പ് നമ്ബറിലോ അയക്കണം. സമ്മാനാര്‍ഹമാകുന്ന രചനകള്‍ ഗുരുചൈതന്യത്തില്‍ പ്രസിദ്ധീകരിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi