Dailyhunt
അടിമാലി യൂത്ത് മൂവ്മെന്റ് യൂണിയന്‍ പ്രതിഷേധിച്ചു

അടിമാലി യൂത്ത് മൂവ്മെന്റ് യൂണിയന്‍ പ്രതിഷേധിച്ചു

അടിമാലി: സാമ്ബത്തിക സംവരണത്തിലൂടെ സാമുദായിക സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെതിരെ എസ്‌എന്‍ഡിപി യോഗം യൂത്ത്മൂവ്‌മെന്റ് അടിമാലിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. എസ്‌എന്‍ഡിപി യോഗം അടിമാലി യൂണിയന്‍ പ്രസിഡന്റ് അഡ്വ.പ്രതീഷ് പ്രഭ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.എസ് എന്‍ ഡി പി യോഗം അടിമാലി യൂണിയന്‍ ഓഫീസിന് മുമ്ബില്‍ നടന്ന പ്രതിഷേധ സമരത്തില്‍ പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി ബില്ല് കത്തിച്ചു. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി നടത്തിവരുന്ന പ്രക്ഷോഭപരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അടിമാലിയിലും പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.അടിമാലി യൂണിയന്‍ സെക്രട്ടറി ജയന്‍ കല്ലാര്‍, യോഗം ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ.

നൈജു രവീന്ദ്രനാഥ്, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് കിഷോര്‍, യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം സന്തോഷ് മാധവന്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി ബാബുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi