Dailyhunt

അടൂരില്‍ ബി.ജെ.പിക്ക് നേരിയ വോട്ട് വര്‍ദ്ധന

ടൂർ: തുടർച്ചയായ രണ്ടാം തവണയും അടൂർ നിയോജക മണ്ഡലത്തില്‍ മത്സരത്തിനെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പന്തളം പ്രതാപൻ വോട്ടെണ്ണത്തില്‍ നേരിയ വർദ്ധന നേടി.

2021ലെ കന്നി അങ്കത്തില്‍ നേടിയ 23980 വോട്ടിനെക്കാള്‍ 2357 വോട്ടുകള്‍ വർദ്ധിപ്പിച്ച്‌ 26337 ആക്കി. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.വി.ശാന്തകുമാർ 66,153 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍. എല്‍.ഡി.എഫ് സ്ഥാനാർത്ഥി പ്രിജി കണ്ണൻ 55821 വോട്ടാണ് നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ചിറ്റയം ഗോപകുമാർ നേടിയ 66569 വോട്ടിനെക്കാള്‍ 10748 വോട്ടുകളാണ് ഇക്കുറി കുറഞ്ഞത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi