Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

അടൂരിന് അഭിമാനമായി പ്രണവ്

അടൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 730-ാം റാങ്ക് നേടിയ പ്രണവ് അടൂരിന് അഭിമാനമായി. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ പ്രണവ് ഏനാത്ത് ദേശക്കല്ലുംമൂട് പ്രണവത്തില്‍ മുന്‍ സബ് രജിസ്ട്രാര്‍ ജയരാജിന്‍്റെയും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കൊടുമണ്‍ എസ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ ജയയുടെയും മകനാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നിന്ന് ബി.എ ഇംഗ്ലീഷ് പഠനം പൂര്‍ത്തിയാക്കി 2017 ജൂണില്‍ ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതി കൂടിക്കാഴ്ച്ചയിലും പങ്കെടുത്തെങ്കിലും അന്തിമ പട്ടികയില്‍ ഇടം നേടാനായില്ല.

ഇഗ്നോയില്‍ എം.എ സോഷ്യോളജി പഠനത്തിനിടെയാണ് തിരുവനന്തപുരത്തെ ഒരു കോച്ചിംഗ് സെന്‍്ററില്‍ പഠിച്ച്‌ 2019 ല്‍ രണ്ടാമത് പരീക്ഷ എഴുതിയത്. സഹോദരി പൂജ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi