കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പാർട് ടൈം ചെയർമാനായി ഏലിയാസ് ജോർജിനെ നിയമിക്കാൻ റിസർവ് ബാങ്ക് അംഗീകാരം നല്‍കി. മൂന്നു വർഷത്തേക്കാണ് നിയമനം.
2023 സെപ്‌തംബർ അഞ്ച് മുതല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റിയില്‍ നിന്ന് നേവല്‍ ആർകിടെക്ച്ചർ ആൻഡ് ഷിപ്പ് ബില്‍ഡിംഗില്‍ ബിരുദവും പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർനാഷണല്‍ അഡ്മിനിസ്ട്രേഷൻ പബ്ലിക്കില്‍ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവുമെടുത്ത ഏലിയാസ് ജോർജ് ഹാർവാർഡ് കെന്നഡി സ്കൂള്‍ ഒഫ് ഗവർമെന്റ് ഉള്‍പ്പെടെ യു .എസിലെയും ഇന്ത്യയിലെയുമുള്ള സ്ഥാപനങ്ങളില്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് കോഴ്സുകള്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസില്‍ 35 വർഷം ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം കണ്‍സള്‍ട്ടിങ് കമ്പനിയായ കെപിഎംജി ഇന്ത്യയില്‍ ഉന്നത പദവി വഹിച്ചു.

