കണ്ണപുരം: സൂര്യ കണ്ണപുരം സംഘടിപ്പിക്കുന്ന 19ാമത് അഖില കേരള പ്രൊഫഷണല്‍ നാടകോത്സവം മൂന്നിന് ആരംഭിക്കും. ഏഴിന് സമാപിക്കും.
ചെറുകുന്ന് ജി.വി.എച്ച്.എസ്. സ്‌കൂളില്‍ (ഗേള്‍സ് സ്‌കൂള്‍)
ചൊവ്വാഴ്ച വൈകിട്ട് 6.30ന് കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ബബിതകുമാരി നാടകോത്സവം ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിനാണ് നാടകാവതരണം. ഉദ്ഘാടന ദിനം കോഴിക്കോട് സങ്കീർത്തനയുടെ നാടകം ശ്വാസം അരങ്ങേറും. ബുധനാഴ്ച തിരുവനന്തപുരം ശ്രീനന്ദയുടെ ഇരുവർ, വ്യാഴാഴ്ച കോഴിക്കോട് നവചേതനയുടെ മഹാബലി, വെള്ളിയാഴ്ച മലയാള നാടക വേദി തിരുവനന്തപുരത്തിന്റെ ഒരു സുന്ദരദിവസം, ശനിയാഴ്ച തിരുവനന്തപുരം സംസ്‌കൃതിയുടെ ഭൂട്ടാനി എന്നീ നാടകങ്ങള്‍ അരങ്ങേറും. വാർത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി.വി ദാമോദരൻ, സെക്രട്ടറി വി. സുനില്‍ കുമാർ, ടി.കെ ദിവാകരൻ, ലക്ഷ്മണൻ ചെറുകുന്ന്, എൻ. ശ്രീധരൻ എന്നിവർ സംബന്ധിച്ചു.

