Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

അക്ഷയ കേരള പുരസ്‌കാര നിറവില്‍ നാട്ടിക

തൃപ്രയാര്‍: അക്ഷയ കേരള പുരസ്‌കാര നിറവില്‍ നാട്ടിക പഞ്ചായത്ത്. ക്ഷയ രോഗത്തിന് പ്രതിവിധി എന്ന നിലയില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ എന്റെ ക്ഷയ രോഗ മുക്ത കേരളം പദ്ധതി നാട്ടിക പഞ്ചായത്തില്‍ വിജയകരമായി നടപ്പിലാക്കിയതിനാണ് പുരസ്‌കാരം ലഭിച്ചത്.

2019ല്‍ പഞ്ചായത്തിലെ അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ക്ഷയ രോഗം റിപ്പോര്‍ട്ട് ചെയ്യാത്തതും, പൊതു ജനങ്ങള്‍ക്കിടയില്‍ എം.ഡി.ആര്‍, ടി.ബി എന്നീ ഗുരുതര രോഗങ്ങള്‍ സ്ഥിരീകരിക്കാത്തതും, രോഗികള്‍ക്ക് മുടങ്ങാതെ ചികിത്സ ലഭിച്ചതും തുടങ്ങിയ നേട്ടങ്ങളാണ് പഞ്ചായത്തിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

പഞ്ചായത്ത് അംഗങ്ങള്‍,​ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഈ പുരസ്‌കാരം ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.

വിനു പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi