Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അല്‍ ഖ്വയ്‌ദ ബന്ധത്തിന്റെ പേരില്‍ പിടിയിലായവരെ ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും

അല്‍ ഖ്വയ്‌ദ ബന്ധത്തിന്റെ പേരില്‍ പിടിയിലായവരെ ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും

കൊച്ചി: അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ കൊച്ചിയില്‍ പിടിയിലായ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ എന്‍.ഐ.എ ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. പെരുമ്ബാവൂര്‍, കളമശേരി മേഖലകളില്‍ നിന്ന് ഇന്നലെ പിടികൂടിയ മുര്‍ഷിദാബാദ് സ്വദേശി മുര്‍ഷിദ് ഹസന്‍, പെരുമ്ബാവൂരില്‍ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈന്‍ എന്നിവരെയാണ് ഡല്‍ഹി കോടതിയില്‍ ഹാജരാക്കുക.

ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി എന്‍.ഐ.എയ്ക്ക് ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ തുടര്‍ അന്വേഷണം ഡല്‍ഹിയിലാകും നടക്കുക. അതേസമയം ഇന്നലെ കൊച്ചിയില്‍ പിടിയിലായ മൂന്ന് പേര്‍ക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ചുകൂടി എന്‍.ഐ.എ കൊച്ചി യുണിറ്റ് അന്വേഷണം തുടരുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi