Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമ്ബലപ്പാറയില്‍ മണ്ണിടിഞ്ഞു, ഗതാഗതം തടസ്സപ്പെട്ടു

അമ്ബലപ്പാറയില്‍ മണ്ണിടിഞ്ഞു, ഗതാഗതം തടസ്സപ്പെട്ടു

ചാലക്കുടി: അതിരപ്പിള്ളി മലക്കപ്പാറ റോഡിന്റെ അമ്ബലപ്പാറ ഭാഗത്ത് മണ്ണിടിഞ്ഞ്, ഭാരവാഹനങ്ങളുടെ ഗതാഗതം നിലച്ചു. അമ്ബലപ്പാറ 65-ാം കിലോമീറ്ററിലായിരുന്നു മണ്ണിടിച്ചില്‍. 2018 അതിവര്‍ഷത്തില്‍ തകര്‍ന്ന റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നനിടെയാണ് കൊക്കയിലേക്ക് മണ്ണിടിഞ്ഞത്. ഇതോടെ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് ഇതിലെ കടന്നു പോകാന്‍ കഴിയാത്ത സ്ഥിതയാണ്. മലക്കപ്പാറയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിന്റെ ഓട്ടം ഷോളയാള്‍ വരെയാക്കി ചുരുക്കി. മറ്റു വലിയ വാഹനങ്ങള്‍ക്ക് അമ്ബലപ്പാറ മുതല്‍ കടന്നു പോകാനാകില്ല. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ചെറിയ വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. ഇടിഞ്ഞ ഭാഗം അടുത്ത ദിവസം മുതല്‍ കെട്ടിത്തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi