Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമ്ബെയ്ത്ത് താരത്തിന് വാക്കറൂ ഫൗണ്ടേഷന്റെ കോമ്ബൗണ്ട് ബോ

അമ്ബെയ്ത്ത് താരത്തിന് വാക്കറൂ ഫൗണ്ടേഷന്റെ കോമ്ബൗണ്ട് ബോ

കോഴിക്കോട് : ദേശീയതലത്തില്‍ അമ്ബെയ്ത്തില്‍ (ആര്‍ച്ചറി) മികവു തെളിയിച്ച അഞ്ജന മധുവിന് വാക്കറൂ ഫൗണ്ടേഷന്‍ കോമ്ബൗണ്ട് ബോ (വില്ല്) സമ്മാനിച്ചു. പാലക്കാട് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അഞ്ജന മധു കഴിഞ്ഞ ഏഴ് വര്‍ഷമായി അമ്ബെയ്ത്ത് പരിശീലിക്കുന്നു. ദേശീയ അമ്ബെയ്ത്ത് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന യുവ പ്രതിഭ 2017 മുതല്‍ ജില്ലാ- സംസ്ഥാന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ നേടിയിട്ടുണ്ട്. അഞ്ജനയുടെ കായികമികവില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ വാക്കറൂ ഫൗണ്ടേഷന്‍ ശിക്ഷാ സമുന്നതിയുടെ ഭാഗമായാണ് കോമ്ബൗണ്ട് ബോ നല്‍കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi