കൊച്ചി: പോഷകാഹാര ചികിത്സയെയും ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടുകളെയും കുറിച്ച് അമൃത ആശുപത്രിയില്‍ നടന്ന അസെൻഡ് 2026 ദേശീയ സമ്മേളനം ഡോ.
ജയകുമാർ ആർ. മേനോൻ ഉദ്ഘാടനം ചെയ്തു. അമൃതയിലെ ക്ലിനിക്കല്‍ ന്യൂട്രീഷൻ വിഭാഗവും ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗവും സംയുക്തമായാണ് സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ, ഡയറ്റീഷ്യൻമാർ, ഗവേഷകർ, വിദ്യാർത്ഥികള്‍ തുടങ്ങിയവർ പങ്കെടുത്തു.
പ്രഭാഷണങ്ങള്‍, പാനല്‍ ചർച്ചകള്‍, കേസ് പഠനങ്ങള്‍, ഗവേഷണ പ്രബന്ധ-പോസ്റ്റർ അവതരണങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. നിവേദിത പവിത്രൻ തുടങ്ങിയവർ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

