തൊടുപുഴ: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അനധികൃത മദ്യവില്‍പ്പന നടത്തിയ ബീര്‍ ആന്റ് വൈന്‍ പാര്‍ലറിനെതിരെ കേസെടുത്തു. തൊടുപുഴ റിവര്‍ വ്യൂ ഹോട്ടല്‍ ലൈസന്‍സികളായ ഡെന്നീസ് എബ്രഹാം, ഡാനി എബ്രഹാം, ബാര്‍മാന്‍ സലിം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 75,000 രൂപ പിഴയീടാക്കാന്‍ എക്സൈസ് കമ്മിഷണര്‍ക്ക് ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ശുപാര്‍ശ ചെയ്തു. വൈകിട്ട് അഞ്ച് മണിക്ക് ശേഷം മദ്യവില്‍പ്പന നടത്തുകയും ഹോട്ടലിന് സമീപം ഇരുന്ന് കുടിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്തെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അഞ്ച് മണിക്ക് ശേഷം ബിയറിന് 40 മുതല്‍ 100 രൂപ വരെ അധിക തുക ഈടാക്കുന്നതായും കണ്ടെത്തി.
പുഴയുടെ സമീപത്ത് ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യമൊരുക്കിയതായും കണ്ടെത്തിയെന്ന് തൊടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.പി. സുദീപ്കുമാര്‍ പറഞ്ഞു.
