Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

അഞ്ചുതെങ്ങില്‍ 31 പോസിറ്രീവ് കേസുകള്‍

വര്‍ക്കല: ഇടവ - പെരുമാതുറ തീരദേശ സോണ്‍ ഒന്നിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തില്‍ 50 ആന്റിജന്‍ പരിശോധന നടത്തിയതില്‍ 31 എണ്ണം പോസിറ്റീവായി.കടയ്ക്കാവൂരില്‍ നടത്തിയ 50 ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് കേസുകളില്ല. വര്‍ക്കല നഗരസഭയില്‍ നടത്തിയ 50 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളുടെ ഫലം ലഭിച്ചിട്ടില്ല.വക്കം ഗ്രാമപഞ്ചായത്തിലെ ഒരു ഫസ്റ്റ്ലൈന്‍ ട്രീറ്ര് മെന്റ് സെന്ററിലും അഞ്ചുതെങ്ങിലെ രണ്ട് സെന്ററുകളിലുമായി 215 രോഗികളാണുളളത്.കുടുംബശ്രീ, ജനകീയ ഹോട്ടലുകള്‍ മുഖേന 609 ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു.ബി.പി.എം സ്കൂള്‍, നെടുങ്ങണ്ട എസ്.എന്‍.വി.എച്ച്‌.എസ്.എസ് എന്നിവിടങ്ങളിലെ ഫസ്റ്റ്ലൈന്‍ സെന്ററുകളിലും ഒറ്റൂര്‍ പി.എച്ച്‌.സിയിലും ഫയര്‍ഫോഴ്സ് അണുനശീകരണം നടത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi