Dailyhunt
അങ്കണവാടി ഹെല്‍പ്പര്‍ക്ക് നാടിന്റെ  യാത്ര അയപ്പ്

അങ്കണവാടി ഹെല്‍പ്പര്‍ക്ക് നാടിന്റെ യാത്ര അയപ്പ്

തൊടിയൂർ: പഞ്ചായത്തിലെ കല്ലേലിഭാഗം112-ാം നമ്പർ അങ്കണവാടിയില്‍ നിന്ന് വിരമിച്ച ഹെല്‍പ്പർ ജെ. ലീലാമ്മയ്ക്ക് രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് സ്നേഹനിർഭരമായ യാത്ര അയപ്പ് നല്‍കി.

കഴിഞ്ഞ രണ്ടു ദശാബ്‌ദമായി ലീലാമ്മ ഇവിടെ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. അങ്കണവാടിയില്‍ നടന്ന യാത്ര അയപ്പ് സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മധുസൂദനൻ പിള്ള അദ്ധ്യക്ഷനായി. ഐ.സി.ഡി.എസ് ഓഫീസർ സഫിയ, സൂപ്പർവൈസർ സിന്ധു, ഷാജു, മുൻ വാർഡ് അംഗം ഉഷാകുമാരി എന്നിവർ സംസാരിച്ചു. ജയചന്ദ്രൻ തൊടിയൂർ തന്റെ മായുന്ന കാഴ്ചകള്‍ എന്ന പുസ്തകം ലീലാമ്മയ്ക്ക് ഉപഹാരമായി നല്‍കി. ലീലമ്മ മറുപടി പറഞ്ഞു. അങ്കണവാടി വർക്കർ സന്ധ്യാ ബിന്ദു സ്വാഗതം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi