മാഹി: എക്സല്‍ പബ്ലിക് സ്കൂള്‍ കോമേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കണ്ണൂർ ബ്രാഞ്ച് എസ്.എല്‍.ആർ.സിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര കൊമേഴ്‌സ് ദിനാഘോഷം സംഘടിപ്പിച്ചു.
ഐ.സി.എ.ഐ കണ്ണൂർ ബ്രാഞ്ച് ചെയർമാൻ സി.എ ദിനേഷ് കെ. കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിൻസിപ്പല്‍ സതി എം.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.മാഹി ജി.കെ.എം.ഇ ട്രസ്റ്റ് ചെയർമാൻ സി.എ പി.മോഹൻ മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.സി.എ.എസ്.എ കണ്ണൂർ ബ്രാഞ്ച് ചെയർമാൻ സി.എ ജെറാള്‍ഡ് തോമസ് പ്രത്യേക പ്രഭാഷണം നടത്തി.
സി.എ കോഴ്സും കരിയർ സാദ്ധ്യതകളും എന്ന വിഷയത്തില്‍ എ.സി ശ്രീഹരി സംസാരിച്ചു. ലൈബ സീനത്ത് സ്വാഗതവും കൃഷ്ണപ്രിയ മനോജ് നന്ദിയും പറഞ്ഞു.

