ചങ്ങനാശേരി: താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു. ചങ്ങനാശേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ ജോസഫ് ഫിലിപ്പ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മണര്‍കാട് സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പുന്നന്‍ കുര്യന്‍ പ്രഭാഷണം നടത്തി. സഹകരണ അസി.രജിസ്ട്രാര്‍ എം.പി രാജശേഖരപണിക്കര്‍, അസി.ഡയറക്ടര്‍ ലൗലി മാത്യു, ജോണ്‍ കുര്യന്‍, ആന്റണി സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.

