Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടികയായി, ജനവിധി തേടുന്നത് 6,402 പേര്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞപ്പോള്‍ 6,402 സ്ഥാനാര്‍ത്ഥികളാണ് ജില്ലയില്‍ ജനവിധി തേടുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നലെ വൈകിട്ട് മൂന്നിന് അവസാനിച്ചു. 3,329 പേര്‍ വനിതകളും 3,073 പുരുഷന്മാരുമാണ് മത്സരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്ക് 4,710 പേരാണു ജനവിധി തേടുന്നത്. ഇതില്‍ 2,464 പേര്‍ വനിതകളും 2,246 പേര്‍ പുരുഷന്മാരുമാണ്. 266 വനിതകളും 257 പുരുഷന്മാരുമടക്കം 523 സ്ഥാനാര്‍ഥികളാണു ബ്ലോക്ക് പഞ്ചായത്തില്‍ മത്സര രംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിലെ ആകെ 97 സ്ഥാനാര്‍ത്ഥികളില്‍ 46 വനിതകളും 51 പുരുഷന്മാരുമുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 556 സ്ഥാനാര്‍ത്ഥികളില്‍ 278 വനിതകളും 278 പുരുഷന്മാരുമുണ്ട്.

274 വനിതകളും 242 പുരുഷന്മാരുമടക്കം 516 പേരാണു മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നത്. അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടികയായതോടെ ചിഹ്നങ്ങളും ഇന്നലെ അനുവദിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi