Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

അപേക്ഷ നല്‍കണം

കോന്നി : സ്കൂളുകളില്‍ പാമ്പുകളുടെയും ഇഴ ജന്തുക്കളുടെയും സാന്നിദ്ധ്യമില്ല എന്ന് ഉറപ്പാക്കുന്നതിന്റെയും സ്കൂള്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കുന്ന നടപടി ക്രമങ്ങളുടെയും ഭാഗമായി വനം വകുപ്പിന്റെ പരിശോധന ആവശ്യമായതിനാല്‍ ജില്ലയിലെ എല്ലാ സർക്കാർ/ എയ്ഡഡ് /അണ്‍ എയ്ഡഡ് സ്കൂളുകളില്‍ സ്കൂള്‍ പരിസരത്തെ അപകട സാദ്ധ്യത വിലയിരുത്തുന്നതിനായി വനം വകുപ്പിന്റെ പരിശോധനയ്ക്ക് ആപേക്ഷ സമർപ്പിക്കണമെന്ന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അറിയിച്ചു.

അപേക്ഷകള്‍ മേയ്‌ 7 ന് പത്തനംതിട്ട സോഷ്യല്‍ ഫോറെസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്റർക്ക് acfsfpta@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ നല്‍കണം. ഫോണ്‍: 8547603707, 8547603708

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi