ലക്നൗ : ലോകകപ്പ് ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെ അവസാന ട്വന്റി-20യില്‍ 29 റണ്‍സിന് തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍ മൂന്ന് മത്സരപരമ്ബര 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 156/8 എന്ന സ്കോര്‍ ഉയര്‍ത്തിയപ്പോള്‍ വിന്‍ഡീസ് 127/7ല്‍ ഒതുങ്ങി. ആദ്യമായാണ് അഫ്ഗാനിസ്ഥാന്‍ വിന്‍ഡീസിനെ പരമ്ബരയില്‍ തോല്‍പ്പിക്കുന്നത്.
