Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അരയും തലയും മുറുക്കി വ്യാപനം  തടയാന്‍ മുന്നണി പോരാളികള്‍

അരയും തലയും മുറുക്കി വ്യാപനം തടയാന്‍ മുന്നണി പോരാളികള്‍

തൃശൂര്‍ : ലോക് ഡൗണ്‍ നിയമം മറികടക്കുന്നവരെ പിടികൂടാന്‍ നാടുനീളെ പരിശോധനകളുമായി പൊലീസ് നീങ്ങുമ്ബോള്‍ വാര്‍ഡ് തലങ്ങളില്‍ ആര്‍.ആര്‍.ടികളും ക്ലസ്റ്ററുകളും രൂപീകരിച്ച്‌ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയാണ് മുന്നണി പോരാളികള്‍.

തെരഞ്ഞെടുക്കപ്പെട്ട ജാഗ്രതാ പ്രതിനിധികളും സജീവമായുണ്ട്. ഇതിന്പുറമെ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. മാസ്‌ക് ശരിയായ രീതിയില്‍ ഉപയോഗിക്കാത്തവര്‍ക്കും അനാവശ്യ യാത്രികര്‍ക്കും പിഴ ചുമത്തുന്നുണ്ട്. രാജ്യത്ത് തന്നെ രോഗവ്യാപനം കൂടുതലുള്ള നൂറു ജില്ലകളില്‍ ഒന്നാണ് തൃശൂര്‍. രണ്ടാഴ്ചയായി ദിനം പ്രതി ആയിരക്കണക്കിന് കൊവിഡ് പൊസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 34 ശതമാനം വരെയെത്തിയ ദിവസങ്ങളുണ്ടായിരുന്നു.

ലോക് ഡൗണ്‍ അവസാനിക്കുന്നതോടെ കൊവിഡ് വ്യാപനം കുറയ്ക്കാനാകുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ കണക്ക് കൂട്ടല്‍. ഇന്നലെ വീണ്ടും 30 ശതമാനത്തിന് മുകളിലാണ് പൊസിറ്റിവിറ്റി നിരക്ക്.

11 തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനത്തിലധികം

ഗുരുവായൂര്‍ മുനിസിപ്പാലിറ്റി അടക്കം 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഇന്നലെ അമ്ബത് ശതമാനത്തിന് മുകളിലെത്തി. അതിരപ്പിള്ളി പഞ്ചായത്തിലാണ് കൂടുതല്‍ പൊസിറ്റിവിറ്റി. 83.33 ശതമാനമായിരുന്നു ഇന്നലത്തേത്. 18 പേരില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൊവ്വന്നൂര്‍, കടപ്പുറം പഞ്ചായത്തുകളിലത് 70 ശതമാനത്തിന് മുകളിലായി.

പൊസിറ്റിവിറ്റി അമ്ബത് ശതമാനത്തിന് മുകളില്‍

ഗുരുവായൂര്‍ 60.93%

ചൂണ്ടല്‍ 57.95 %

കടങ്ങോട് 51.35 %

ചൊവ്വന്നൂര്‍ 70.64 %

വാടാനപ്പിള്ളി 63.06%

കടപ്പുറം 72.94%

ചേലക്കര 57.30 %

തെക്കുംകര 50.55%

ദേശമംഗലം 53.57 %

പാഞ്ഞാള്‍ 59.26 %

ആതിരപ്പിള്ളി 83.33%

അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ
പ്ര​ശ്‌​ന​ ​പ​രി​ഹാ​ര​ത്തി​ന് ​കാ​ള്‍​ ​സെ​ന്‍്റര്‍

തൃ​ശൂ​ര്‍​:​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ള്‍​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ ​ബ​ഹു​ഭാ​ഷാ​ ​കാ​ള്‍​ ​സെ​ന്റ​ര്‍​ ​തൃ​ശൂ​ര്‍​ ​ക​ള​ക്ട​റേ​റ്റി​ല്‍​ ​പ്ര​വ​ര്‍​ത്ത​നം​ ​ആ​രം​ഭി​ച്ചു.​ ​ക​ള​ക്ട​റു​ടെ​യും​ ​ജി​ല്ലാ​ ​ലേ​ബ​ര്‍​ ​ഓ​ഫീ​സി​ന്റേ​യും​ ​പ്ര​ത്യേ​ക​ ​താ​ല്‍​പ​ര്യ​ ​പ്ര​കാ​രം​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​ഇ​ന്റ​ര്‍​ ​ഏ​ജ​ന്‍​സി​ ​ഗ്രൂ​പ്പ് ​അം​ഗ​മാ​യ​ ​ഫ​യ​ര്‍​ ​എ​ന്ന​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​യാ​ണ് ​ഈ​ ​ദൗ​ത്യം​ ​നി​ര്‍​വ്വ​ഹി​ക്കു​ന്ന​ത്.​ ​വി​ളി​ക്കേ​ണ്ട​ ​ന​മ്ബ​ര്‍​:​ 9188526395,​ 9188526396,​ 9188526397,​ 9188526398.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi