Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അര്‍ദ്ധരാത്രി കഞ്ഞിക്കലത്തില്‍ പാമ്പ് ; കുടുംബത്തെ രക്ഷിച്ചത് പൂച്ച

അര്‍ദ്ധരാത്രി കഞ്ഞിക്കലത്തില്‍ പാമ്പ് ; കുടുംബത്തെ രക്ഷിച്ചത് പൂച്ച

#തില്ലങ്കേരിയിലെ മുനീറിന്റെ വീട്ടിലാണ് സംഭവം

ണ്ണൂർ: അർദ്ധരാത്രി അടുക്കളയില്‍ കഞ്ഞിക്കലത്തിനകത്ത് പതിയിരുന്ന മൂർഖൻ പാമ്പിന്റെ സാന്നിദ്ധ്യം വീട്ടുകാരെ അറിയിച്ച്‌ പൂച്ചയുടെ കിടിലൻ ജാഗ്രത.തില്ലങ്കേരിയിലെ മുനീറിന്റെ വീട്ടിലാണ് സംഭവം.

അർദ്ധരാത്രി സമയത്ത് അടുക്കളയില്‍ നിന്ന് പൂച്ചയുടെ അസാധാരണമായ കരച്ചില്‍ കേട്ടാണ് മുനീറും കുടുംബവും എഴുന്നേറ്റത്.എന്തെങ്കിലും ഇരയെ പിടിക്കുന്നതാകുമെന്നാണ് ആദ്യം കരുതിയതെങ്കിലും, പൂച്ച നിർത്തിയില്ല. വിടാത്ത കരച്ചിലില്‍ പന്തികേട് മണത്ത മുനീർ നടത്തിയ തിരച്ചിലിലാണ് അടുക്കളയിലെ കഞ്ഞിക്കലത്തില്‍ പതുങ്ങിയ മൂർഖനെ കണ്ടെത്തിയത്. ഉടൻ തന്നെ രക്ഷാപ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ മാർക്ക് പ്രവർത്തകൻ ഫൈസല്‍ വിളക്കോട് വീട്ടിലെത്തിയാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi