Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അത് ഞാനല്ല, എഐ നിര്‍മ്മിതം; ഡീപ്ഫേക്ക് ചിത്രങ്ങളില്‍ നിയമനടപടിയുമായി രുക്മിണി വസന്ത്

അത് ഞാനല്ല, എഐ നിര്‍മ്മിതം; ഡീപ്ഫേക്ക് ചിത്രങ്ങളില്‍ നിയമനടപടിയുമായി രുക്മിണി വസന്ത്

ബെംഗളൂരു: സോഷ്യല്‍ മീഡിയയില്‍ തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച്‌ കൃത്രിമമായി നിർമിച്ചതാണെന്ന് യുവനടി രുക്മിണി വസന്ത്.

ഇത്തരം മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുംതാരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.വിഷയത്തില്‍ കുറ്റക്കാർക്കെതിരെ സൈബർ സെല്ലില്‍ പരാതി നല്‍കിയതായും താരം അറിയിച്ചു.

ഒരു സ്വിമ്മിങ് പൂളില്‍ വച്ച്‌ നടത്തിയ ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങള്‍ എന്ന രീതിയിലായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹിക മാദ്ധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചത്. വീഡിയോയിലുള്ളത് രുക്മിണി വസന്ത് ആണെന്ന തരത്തിലായിരുന്നു പ്രചാരണം. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇതിനെതിരെ താരം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഇത്തരം വ്യാജ ഉള്ളടക്കങ്ങള്‍ ഷെയർ ചെയ്യുന്നതില്‍ നിന്നും അതിനോട് പ്രതികരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും നടി ആരാധകരോട് അഭ്യർത്ഥിച്ചു.

തന്റെ ലീഗല്‍ ടീമുമായി ചേർന്ന് ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും വ്യാജ ചിത്രങ്ങള്‍ നിർമ്മിക്കുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു. കാന്താര ചാപ്റ്റർ 1 ആണ് രുക്മിണിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജൂനിയർ എൻടിആറിനൊപ്പമുള്ള ഡ്രാഗണ്‍, കെജിഎഫ് താരം യാഷിനൊപ്പമുള്ള ടോക്സിക് എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi