Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അവഗണന: കോണ്‍ഗ്രസിനെതിരെ രൂക്ഷ  വിമര്‍ശനവുമായി ഐ.എന്‍.ടി.യു.സി

അവഗണന: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐ.എന്‍.ടി.യു.സി

തൃശൂര്‍ : കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐ.എന്‍.ടി.യു.സി തൃശൂര്‍ നിയോജകമണ്ഡലം സമ്മേളനം. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനും മുതിര്‍ന്ന നേതാവ് ടി.വി ചന്ദ്രമോഹനും പങ്കെടുത്ത വേദിയിലാണ്, ഐ.എന്‍.ടി.യു.സി കടുത്ത അവഗണന നേരിടുകയാണെന്ന് ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി വിമര്‍ശനമുന്നയിച്ചത്.

പോസ്റ്ററൊട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും മാത്രമുള്ളവരല്ല ഐ.എന്‍.ടി.യു.സി തൊഴിലാളികളെന്ന് നേതൃത്വം ഓര്‍മ്മിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 55 ഡിവിഷനുകളുള്ള തൃശൂര്‍ കോര്‍പറേഷനില്‍ ഐ.എന്‍.ടി.യു.സി ഒരാളെ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടത്. തൃശൂര്‍ നിയോജകമണ്ഡലം പ്രസിഡന്റിനായി ഐ.എന്‍.ടി.യു.സി സീറ്റ് ആവശ്യപ്പെട്ടപ്പോള്‍ ജാതി പറഞ്ഞ് സീറ്റ് നിഷേധിക്കുകയായിരുന്നുവെന്നും സുന്ദരന്‍ കുറ്റപ്പെടുത്തി.

സമ്മേളനം ആര്‍. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.എ ഷംസുദീന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.വി ചന്ദ്രമോഹന്‍, ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി ഇ. ഉണ്ണിക്കൃഷ്ണന്‍, ജോണ്‍സണ്‍ ആവോക്കാരന്‍, കൗണ്‍സിലര്‍ ലാലി ജെയിംസ്, ജെയ്‌സണ്‍ മാളിയേക്കല്‍, കെ.എല്‍ ജെയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi