ആറ്റിങ്ങല്‍: അയിലം ശാഖ വിശേഷാല്‍ പൊതുയോഗം യൂണിയൻ പ്രസിഡന്റ് എസ്.ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് റോയി അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക് മുഖ്യപ്രഭാഷണം നടത്തി.ശാഖ ഗുരുമന്ദിരം നവീകരിക്കുന്നതിനായി ബി.ജയചന്ദ്രൻ (ചെയർമാൻ),സൈനജ കുമാരി (കണ്‍വീനർ),അയിലം സുദേവൻ,ശശി മൂലയില്‍,രജിത,ലീലമണി,സിന്ധുജ,ഷീബ,ഗിരിജ,സജിത ബിനു,രേവതി എന്നിവർ എക്സിക്യുട്ടീവ് അംഗങ്ങളായി ഗുരുമന്ദിര പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു.
ശാഖ സെക്രട്ടറി ആശ,യൂണിയൻ വനിതാ സംഘം വൈസ് ചെയർപേഴ്സണ്‍ പ്രശോഭ ഷാജി,ട്രഷറർ ഷീല ത്യാഗരാജൻ,ശാഖ പഞ്ചായത്ത് കമ്മിറ്റിയംഗം രഘുനാഥൻ,അരുണൻ,ശ്രീലത വനിതാ സംഘം മേഖല കമ്മിറ്റി അംഗങ്ങളായ ലൈന,അനുപമ എന്നിവർ പങ്കെടുത്തു.

