ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുമ്ബോള്‍ ഫോണ്‍ പൊട്ടിത്തെറിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നടുറോഡില്‍ വച്ച് ഒരാളുടെ ഫോണ്‍ പൊട്ടിത്തെറിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ചൈനയിലെ ഒരു നഗരത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഒരു പുരുഷനും സ്ത്രീയും റോഡിലൂടെ പോകുന്നതാണ് വീഡിയോയിലുള്ളത്. പെട്ടെന്ന് അയാളുടെ ബാഗില്‍ നിന്ന് തീപടരുന്നു. ഉടന്‍ തന്നെ യുവാവ് ബാഗ് താഴെയിട്ട് മാറി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. 2016 ലാണ് ഈ ഫോണ്‍ വാങ്ങിയതെന്ന് യുവാവ് പറയുന്നു. ഫോണിന്റെ ബാറ്ററിക്ക് നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു.അപകടത്തില്‍ യുവാവിന് ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.

