Dailyhunt
ബൈക്കിലെത്തി പൊലീസ് സ്റ്റേഷനുകള്‍ക്കു നേരെ കല്ലെറിഞ്ഞയാള്‍ അറസ്റ്റില്‍

ബൈക്കിലെത്തി പൊലീസ് സ്റ്റേഷനുകള്‍ക്കു നേരെ കല്ലെറിഞ്ഞയാള്‍ അറസ്റ്റില്‍

ചങ്ങനാശേരി: ബൈക്കിലെത്തി മൂന്നു പൊലീസ് സ്റ്റേഷനുകള്‍ക്കുനേരെ കല്ലെറിഞ്ഞ ഒരാള്‍ അറസ്റ്റില്‍. മറ്റെയാളെ തെരയുന്നു. വാലടി സ്വദേശിയായ സൂരജിനെയാണ് (20) കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്. ശ്യാം എന്നയാളാണ് ഒപ്പമുണ്ടായിരുന്നത്. ഇയാളെ കിട്ടിയില്ല.
കഴിഞ്ഞ ദിവസം രാത്രി 11-ന് കറുകച്ചാല്‍, 11.30ന് ചങ്ങനാശേരി, 12ന് കൈനടി പൊലീസ് സ്റ്റേഷനുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ഇവര്‍ കല്ലുകള്‍ എറിഞ്ഞിട്ട് പാഞ്ഞുപോവുകയായിരുന്നു. ഇതിനിടെ ചങ്ങനാശേരി സ്റ്റേഷനിലെ പാറാവുകാരന്‍ ഇവരെ കണ്ടു. തുടര്‍ന്ന് രേഖാചിത്രം തയ്യാറാക്കി ഇതര പൊലീസ് സ്റ്റേഷനുകളില്‍ നല്‍കി. തുടര്‍ന്നാണ്
വാലടിയില്‍ നിന്ന് സൂരജിനെ അറസ്റ്റ് ചെയ്തത്.

വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഭാഗത്ത് താമസക്കാരനായ ശ്യാമിനെ ചങ്ങനാശേരി പൊലീസ് അന്വേഷിച്ചുവരുന്നു. സൂരജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi