പയ്യാവൂർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ ബാലസഭ കുട്ടികള്‍ക്കായി ബാലപഞ്ചായത്ത് പുനഃസംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സണ്‍ ഷീന ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സണും ബാലസഭ ആർപിയുമായ പി. ശെല്‍വി ആമുഖ പ്രഭാഷണം നടത്തി.
ബാലസഭ ജില്ലാ ആർപി ശോഭ, എസ്.ഐ.എസ്.ഡി ബ്ലോക്ക് കോ-ഓർഡിനേറ്റർ ശ്രിമിന എന്നിവർ വിശദീകരണം നല്‍കി. കുടുംബശ്രീ ആനിമേറ്റർ അനുഷ സുനില്‍, കമ്യൂണിറ്റി കൗണ്‍സിലർ പി. രമ്യ, ആർപിമാരായ പ്രിയ, രാധിക, സി.ഡി.എസ് അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു. ബാലപഞ്ചായത്ത് ഭാരവാഹികളായി അലക്സാണ്ടർ ജോസഫ്-പ്രസിഡന്റ്, എല്‍റെഡ് മാത്യു സിനോജ്-വൈസ് പ്രസിഡന്റ്, പി.ആർ. അനന്യ-സെക്രട്ടറി, ആർ. കൃതിക, ആൻഡ്രിയ മറിയ ബിജു, വേദിക പ്രസാദ്, ഹൃദ്യ അഭിലാഷ്-സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാർ എന്നിവരെ തിരഞ്ഞെടുത്തു.

