Dailyhunt
ബലാത്സംഗം വര്‍ദ്ധിക്കാന്‍  കാരണം തൊഴിലില്ലായ്മ :കട്​ജു

ബലാത്സംഗം വര്‍ദ്ധിക്കാന്‍ കാരണം തൊഴിലില്ലായ്മ :കട്​ജു

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍ക്ക് കാരണം തൊഴിലില്ലായ്മയെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ട്വീറ്റ് ചെയ്തു. ഇന്ത്യയെപ്പോലുള്ള യാഥാസ്ഥിതിക സമൂഹത്തില്‍ വിവാഹത്തിലൂടെ മാത്രമേ സാധാരണക്കാര്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയൂ. സാധാരണ ഗതിയില്‍ ഒരു പെണ്‍കുട്ടിയും തൊഴിലില്ലാത്തയാളെ വിവാഹം കഴിക്കില്ല. ഇതുകാരണം, പ്രായമായിട്ടും ധാരാളം ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ ലൈംഗിക ചോദന ശമിപ്പിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ ഇതൊന്നും ബലാത്സംഗത്തിനുള്ള ന്യായീകരണമല്ലെന്നും കട്ജു ട്വിറ്ററില്‍ കുറിച്ചു.

ഹത്രാസ് കൂട്ടബലാത്സംഗത്തെ ശക്തമായി അപലപിച്ച കട്ജു, കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi