കേരളത്തില്‍ യു.ഡി.എഫിന് മുൻതൂക്കം പ്രവചിച്ച എക്സിറ്റ്‌പോളുകള്‍ ബംഗാളില്‍ ബി.ജെ.പി അധികാരം പിടിക്കുമെന്ന് പ്രവചിക്കുന്നു.
നാല് എക്സിറ്റ്‌പോള്‍ ഏജൻസികളാണ് ബംഗാളില്‍ ബി.ജെ.പി മുന്നേറുമെന്ന് പ്രവചിക്കുന്നത്. പി.മാർക്കിന്റെ പ്രവചനമനുസരിച്ച് ബംഗാളില്‍ ബി.ജെ.പി 150 മുതല്‍ 175 സീറ്റുകള്‍ വരെ നേടും. ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസിന് 113 മുതല്‍ 138 സീറ്റുകള്‍ വരെ നേടാം. തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇടത് പാർട്ടികളും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ചതുഷ്‌കോണ മത്സരത്തിനാണ് ബംഗാള്‍ ഇത്തവണ സാക്ഷ്യം വഹിച്ചത്. ഇടതുപക്ഷം ബംഗാളില്‍ ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്

