Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗാളില്‍ ബാലറ്റ് പെട്ടി തുറന്നെന്ന് ആരോപണം, പ്രതിഷേധം

ബംഗാളില്‍ ബാലറ്റ് പെട്ടി തുറന്നെന്ന് ആരോപണം, പ്രതിഷേധം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അനധികൃതമായി ബാലറ്റ് പെട്ടി തുറക്കാൻ ശ്രമമെന്ന് ആരോപിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്.

കൊല്‍ക്കത്തയില്‍ ഷെഖാവത്ത് മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂളിലാണ് സംഭവം. തൃണമൂല്‍ പ്രവർത്തകർ സംഭവത്തിന്റേതെന്ന് അവകാശപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. മുഖ്യമന്ത്രി മമതാ ബാനർജി അടക്കം നേതാക്കള്‍ സ്ട്രോംഗ് റൂമിന് മുന്നിലെത്തി പ്രതിഷേധിച്ചു. പ്രദേശത്ത് തൃണമൂല്‍ പ്രവർത്തകരും സുരക്ഷാ സേനയുമായി സംഘർഷമുണ്ടായി. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലെ ഗൂഢാലോചനയാണെന്ന് തൃണമൂല്‍ ആരോപിച്ചു. തൃണമൂല്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സ്ഥലത്തെത്തിയ ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi