Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബാങ്ക് ഭരണസമിതി  പിരിച്ചുവിടല്‍: കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

ബാങ്ക് ഭരണസമിതി പിരിച്ചുവിടല്‍: കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

ചെറുതോണി: സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സഹകരണ പ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്യുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നതെന്നും ഇത് കയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയുന്നതല്ലെന്നും അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. വെള്ളത്തൂവല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി സസ്‌പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച്‌ ഡി.സി.സി പൈനാവ് ജോയിന്റ് രജിസ്റ്റാര്‍ ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിനുശേഷം ജില്ലയിലെ പല സഹകരണസ്ഥാപനങ്ങളും രാഷ്ട്രീയ പ്രേരിതമായി ഇല്ലായ്മചെയ്യുന്ന സമീപനമാണ് സഹകരണവകുപ്പ് ചെയ്തുവരുന്നതെന്നും, നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന വെള്ളത്തൂവല്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ യു.ഡി.എഫ് അധികാരത്തില്‍ ഇരിക്കുന്നുവെന്ന ഒറ്റകാരണം കൊണ്ടാണ് ഭരണസമിതിയെ സസ്‌പെന്റ് ചെയ്യാന്‍ സഹകരണ വകുപ്പിനെ പ്രേരിപ്പിച്ചിട്ടുള്ളതെന്നും ഇത്തരത്തില്‍ രാഷ്ട്രീയപ്രേരിതമായ നടപടി തുടര്‍ന്നാല്‍ ആയിരക്കണക്കിന് സഹകാരികളെ രംഗത്തിറക്കി രാഷ്ട്രീയമായും നിയമപരമായും നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറല്‍സെക്രട്ടറി അഡ്വ.ടോമി കല്ലാനി, മുഖ്യപ്രഭാഷണം നടത്തി. വിവിധ സമയങ്ങളില്‍ അഡ്വ.ഇ.എം ആഗസ്തി എക്‌സ് എം.എല്‍.എ, അഡ്വ. ജോയി തോമസ്, സി.പി മാത്യു, ജോര്‍ജ് ജോസഫ് പടവന്‍, ജോയി വെട്ടിക്കുഴി, ഒ.ആര്‍ ശശി, രാജാ മാട്ടുക്കാരന്‍, സി.പി കൃഷ്ണന്‍,എം.ഡി അര്‍ജുനന്‍,എ.പി ഉസ്മാന്‍, അഗസ്റ്റിന്‍ ശ്രാമ്ബിക്കല്‍, ആഗസ്തി അഴകത്ത് ജോസ് ഊരക്കാട്ട്, അനില്‍ ആനയ്ക്കനാട്ട് , ജോയി വര്‍ഗീസ്, റോയി പാലയ്ക്കല്‍, പി.എന്‍ തമ്ബി,പയസ് എം പറമ്ബില്‍,സജി വെള്ളത്തൂവല്‍, റോയി കൊച്ചുപുര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi