ഇടുക്കി:ജോയിന്റ് കൗണ്‍സില്‍ മുൻ ജില്ലാസെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്ന വി.ആർ ബീനാമോള്‍ അനുസ്മരണവും വിദ്യാഭ്യാസത്തില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള ബീനാമോള്‍ വിദ്യാഭ്യാസ പുരസ്‌കാര വിതരണവും ഇന്ന് നടക്കും.
രാവിലെ 11ന് ചെറുതോണി പൊലീസ് സൊസൈറ്റി ഹാളില്‍ ചേരും. സി.പി.ഐ ജില്ലാസെക്രട്ടറി കെ.സലീംകുമാ പരിപാടി ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സജീവ്, ബീനാമോള്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഉന്നതവിജയം നേടിയ വിദ്യാർത്ഥികള്‍ക്കുള്ള ബീനാമോള്‍ വിദ്യാഭ്യാസ പുരസ്‌കാരം ജോ.
കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എ അനീഷ് വിതരണം ചെയ്യും. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി എൻ.കെ പ്രിയൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദുരാജൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.കെ.എം ബഷീർ, കെ.എസ് രാഗേഷ്, കെ.വി സാജൻ തുടങ്ങിയവർ സംസാരിക്കും. പരിപാടിയില്‍ ജില്ലയിലെ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് ജില്ലാപ്രസിഡന്റ് വി.കെ. ജീൻസും സെക്രട്ടറി ആർ.ബിജുമോനും അറിയിച്ചു.
