ന്യൂഡല്‍ഹി: ഭാരത്കോ ബയോടെക് കൊവിഡിനുള്ള പ്രതിരോധ വാക്സിനായ കൊവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല. മേയ് ആദ്യം മുതല്‍ നേരിട്ട് വാക്സീന്‍ നല്‍കിവരുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ആന്ധ്രയും , തെലങ്കാനയും തമിഴ്‌നാടുമാണുള്ളത്. കൂടാതെ മഹാരാഷ്ട്രയും, ഡല്‍ഹിയും ഗുജറാത്തുമടക്കം ആകെ 14 സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്സിന്‍ നല്‍കുക. ഈ സംസ്ഥാനങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചു. അതേസമയം മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചു.

