Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഭവന നിര്‍മ്മാണ പദ്ധതിക്ക് അപേക്ഷിക്കാം

ചെന്നീര്‍ക്കര :പഞ്ചായത്ത് ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെപോയ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് www.life2020.kerala.gov.in എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം ആഗസ്റ്റ് 14ന് അവസാനിക്കുന്നതാണ്. 2020 ജൂലായ് 1ന് മുന്‍പ് റേഷന്‍ കാര്‍ഡുള്ള ഭൂരഹിതര്‍, ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാം. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒരു കുടുംബമായിട്ടാണ് പരിഗണിക്കുന്നത്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് ഈ നിബന്ധനയില്‍ ഇളവുണ്ടായിരിക്കുന്നതാണ്. അപേക്ഷകരുടെ പട്ടിക 17നും കരട് ഗുണഭോക്തൃ പട്ടിക 22നും പ്രസിദ്ധീകരിക്കുന്നതാണെന്ന് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi