Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഭീതി ഒഴിയാതെ

കൊച്ചി: ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം വന്നിട്ടുള്ളത്. സമ്ബര്‍ക്ക രോഗികളുടെ എണ്ണം കുറഞ്ഞുവെങ്കിലും ഭീതി ഒഴിഞ്ഞിട്ടില്ല. മുഴുവനായി അടച്ചുപൂട്ടിയ ചെല്ലാനം പഞ്ചായത്തില്‍ ഇന്നലെ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. തീരദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗികളേക്കാള്‍ രോഗമുക്തി നേടിയവരായിരുന്നു ഇന്നലെ കൂടുതല്‍,​ 15 പേര്‍. 681 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 474 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

രോഗികള്‍

1 ജൂണ്‍ 18ന് ഖത്തര്‍-കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള വടുതല സ്വദേശി
2 ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുടെയും ജൂലൈ 5ന് രോഗം സ്ഥിരീകരിച്ച എടത്തല സ്വദേശിയുടെയും സമ്ബര്‍ക്കപട്ടികയിലുള്ള 31 വയസുള്ള എത്തല സ്വദേശിനി
3 ജൂലായ് 1ന് റോഡ് മാര്‍ഗം മഹാരാഷ്ട്രയില്‍ നിന്നെത്തിയ 37 വയസുള്ള ചേന്ദമംഗലം സ്വദേശിനി
4 ജൂലായ് 2ന് ബാംഗ്ലൂര്‍-കൊച്ചി വിമാനത്തിലെത്തിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ 30 വയസുള്ള ഉത്തര്‍പ്രദേശ് സ്വദേശി
5 ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച 51 വയസുള്ള തൃക്കാക്കര സ്വദേശിയുടെ അടുത്ത ബന്ധുവായ 16 വയസുള്ള തൃക്കാക്കര സ്വദേശി
6 ജൂലായ് 6ന് മുംബൈ-കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്ബനി ജീവനക്കാരനായ 32 വയസുള്ള മഹാരാഷ്ട്ര സ്വദേശി
7 ജൂലായ് 6ന് ബാഗ്ലൂര്‍-കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്ബനി ജീവനക്കാരനായ 29 വയസുള്ള തമിഴ്‌നാട് സ്വദേശി
8 ജൂലായ് 6ന് മുംബൈ-കൊച്ചി വിമാനത്തിലെത്തിയ 35 വയസുള്ള മഹാരാഷ്ട്ര സ്വദേശി
9 ജൂലായ് 7ന് ഡല്‍ഹി-കൊച്ചി വിമാനത്തിലെത്തിയ 23വയസുള്ള ഹരിയാന സ്വദേശി
10 ജൂണ്‍ 13ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഇടപ്പള്ളി സ്വദേശി
11 ജൂലായ് 7ന് രോഗം സ്ഥിരീകരിച്ച ആലുവ മാര്‍ക്കറ്റിലെ തൊഴിലാളിയായ 35 വയസുള്ള ചൂര്‍ണിക്കര സ്വദേശിയുടെ അടുത്ത ബന്ധുവായ 31 വയസുള്ള ചൂര്‍ണിക്കര സ്വദേശിനി.

12എറണാകുളം മാര്‍ക്കറ്റില്‍ ചായക്കട നടത്തുന്ന 41 വയസുള്ള എറണാകുളം സ്വദേശി. മാര്‍ക്കറ്റില്‍ മുന്‍പ് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്ബര്‍ക്കത്തില്‍ വന്നിട്ടുണ്ട്.
13 ഇന്നലെ തൃശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ ജില്ലയില്‍ ചികിത്സയിലുണ്ട്.

രോഗമുക്തി

1 ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള ഞാറയ്ക്കല്‍ സ്വദേശി

2 ജൂണ്‍ 30ന് രോഗം സ്ഥിരീകരിച്ച 24 വയസുള്ള മലയാറ്റൂര്‍ നീലിശ്വരം സ്വദേശി

3 ജൂണ്‍ 25ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള ചിറ്റാറ്റുകര സ്വദേശി

4 ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള മരട് സ്വദേശിനി

5 ജൂലായ് 1ന് രോഗം സ്ഥിരീകരിച്ച 56 വയസുള്ള വല്ലാര്‍പാടം സ്വദേശി

6 ജൂണ്‍ 30 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള ആലങ്ങാട് സ്വദേശി

7 ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്ര സ്വദേശി

8 ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള ഗുജറാത്ത് സ്വദേശി

9 ജൂലായ് 7 ന് രോഗം സ്ഥിരീകരിച്ച 43 ആരക്കുഴ സ്വദേശി

10 ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച 58 വയസുള്ള ചെല്ലാനം സ്വദേശി

11-13 ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച 49,1, 7 വയസുള്ള തട്ടേക്കാട് സ്വദേശികള്‍

14 ജൂണ്‍ 29ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള കാക്കനാട് സ്വദേശിനി

15 ജൂണ്‍ 16ന് രോഗം സ്ഥിരീകരിച്ച 47വയസുള്ള ആലുവ സ്വദേശി

ഐസൊലേഷന്‍

ആകെ:13876

വീടുകളില്‍: 11707

കൊവിഡ് കെയര്‍ സെന്റര്‍: 516

ഹോട്ടലുകള്‍: 1363

ആശുപത്രി: 290

മെഡിക്കല്‍ കോളേജ്: 97

അങ്കമാലി അഡ്‌ലക്‌സ്:119

ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി: 5

എന്‍.എസ് സഞ്ജീവനി:2

മൂവാറ്റുപുഴ ജനറല്‍ ആശുപത്രി:1

സ്വകാര്യ ആശുപത്രി:66

റിസല്‍ട്ട്

ആകെ:281

പോസിറ്റീവ്:12

ലഭിക്കാനുള്ളത്:499

ഇന്നലെ അയച്ചത്:300

കൊവിഡ്

ആകെ:213

മെഡിക്കല്‍ കോളേജ് :90

അങ്കമാലി അഡ്‌ലക്‌സ് :119

ഐ.എന്‍.എസ് സഞ്ജീവനി:2

സ്വകാര്യ ആശുപത്രി :2

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi