ചിറയിന്‍കീഴ്:ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കുട്ടികള്‍ക്കുള്ള കലാ-കായിക മത്സരം ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി കനകദാസ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.മണികണ്ഠന്‍ സ്വാഗതം പറഞ്ഞു.തുടര്‍ന്ന് കലാകായിക മത്സരങ്ങള്‍ അരങ്ങേറി.സമാപന സമ്മേളനം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ് ഉദ്ഘാടനം ചെയ്തു. എസ്.ഡീന അദ്ധ്യക്ഷത വഹിച്ചു.സമ്മാനവിതരണം ആര്‍.സുഭാഷ് നിര്‍വഹിച്ചു.പി.മണികണ്ഠന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍.സരിത,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.നസീഹ,വാര്‍ഡ് മെമ്ബര്‍മാരായ ജയന്‍.ജി,ശ്രീലത.എസ്,സുരേഷ്.ആര്‍, ബേബി,ആര്‍.കെ രാധാമണി,സജിനാദേവി,സഫീദ, എം.സിയാദ്,ജോഷിബായി.ജെ, വി.ആന്റണി ഫെര്‍ണാണ്ടസ്,ജൂലിറ്റ ഗില്‍ബര്‍ട്ട്, ബീജ സുരേഷ്,സുരേഷ് കുമാര്‍.ജി,പ്രസന്ന.ഡി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഫൈസല്‍,സി.ഡി.ഡി.ഒ രാജലക്ഷ്മി,ജനകീയാസൂത്രണം കണ്‍വീനര്‍ ജി.വ്യാസന്‍,ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം.എ വാഹിദ് തുടങ്ങിയവര്‍ പങ്കെടുത്തു.എം.വി കനകദാസ് സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രേഖ.കെ നന്ദിയും പറഞ്ഞു.
