Dailyhunt

ബി.ജെ.പി അംഗങ്ങള്‍ കമ്മിറ്റി ബഹിഷ്കരിച്ചു

വെഞ്ഞാറമൂട്: വാമനപുരം പഞ്ചായത്തില്‍ ഇന്നലെ അടിയന്തരമായി ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി ബി.ജെ.പി അംഗങ്ങള്‍ ബഹിഷ്കരിച്ചു. കഴിഞ്ഞ ബലിപ്പെരുനാള്‍ അവധി ദിനത്തില്‍ വാമനപുരം പഞ്ചായത്ത് ഓഫീസില്‍ നിന്നു അനധികൃതമായി ഫര്‍ണിച്ചര്‍ അടക്കമുള്ള,​ സാധനങ്ങള്‍ കടത്തിയെന്ന് കാണിച്ച്‌ ബി.ജെ.പി അംഗങ്ങള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബി.ജെ.പി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കടത്തികൊണ്ടുപോയ സാധനങ്ങള്‍ പഞ്ചായത്ത് ലെെബ്രറി ഹാളിന് സമീപം രാത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ബി.ജെ.പി അംഗങ്ങള്‍ ആരോപിക്കുന്നു. സാധനങ്ങള്‍ കടത്തിയതില്‍ പ്രതിക്ഷേധിച്ചുകൊണ്ട് യോഗം ബഹിഷ്കരിച്ചതായി ബി.ജെ.പി അംഗങ്ങളായ ബി.ജയകുമാര്‍ , വി.ദീപു, ഒ.വി.സതിരാജ് എന്നിവര്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi