Dailyhunt
ബി.ജെ.പി എം.സി റോഡ് ഉപരോധിച്ചു

ബി.ജെ.പി എം.സി റോഡ് ഉപരോധിച്ചു

ചെങ്ങന്നൂര്‍: ആലപ്പുഴ കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാര്‍ ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ക്ക് നേരെ നടത്തിയ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ എം.സി റോഡ് ഉപരോധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷനായി.ജനറല്‍ സെക്രട്ടറി രമേശ് പേരിശേരി,അനീഷ് മുളക്കുഴ,രാജേഷ് ഗ്രാമം, കെ.സത്യപാലന്‍, വി.ബിനുരാജ്,ശ്രീജ പത്മകുമാര്‍,ശ്രീനാഥ് പ്രസന്നന്‍, കെ.സേനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi